വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍; മായിന്‍ ഹാജി ചെയര്‍മാന്‍

അമുസ്ലീം അംഗങ്ങളെ നാമനിര്‍ദേശം ചെയ്തില്ല
mc mayin haji is the chairman of the wakf board

എം.സി. മായിന്‍ ഹാജി

Updated on: 

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ഹാജിയാണ് പുതിയ ചെയര്‍മാന്‍. ബോര്‍ഡില്‍ ഒന്‍പത് അംഗങ്ങളാണ് ഉള്ളത്.

കുറുക്കോളി മൊയ്തീന്‍, സിറാസ് ഡി കാപ്‌സി, തൊടിയൂര്‍ മമ്മദ് കുഞ്ഞ് മൗലവി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുള്‍ മജീദ്, സലാഹി മദീന ബീഗം, മുസ്തഫല്‍ ഫൈസി എന്നിവരാണ് അംഗങ്ങള്‍. എംഎല്‍എമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീന്‍ വഖഫ് ബോര്‍ഡില്‍ ഇടംപിടിച്ചത്. അമുസ്ലീം അംഗങ്ങളെ നാമനിര്‍ദേശം ചെയ്തില്ല.

അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെ വിമർശിച്ച് കാന്തപുരം വിഭാഗം സമസ്ത. സർക്കാർ നിലപാട് അനീതിയും അന്യായവും ആണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്നും എന്നിട്ടും ഇരു സമസ്തകളിൽ നിന്നും പുതിയ ബോർഡിൽ പ്രതിനിധികളില്ലെന്നതാണ് വിമർശനത്തിന് കാരണം.

logo
Metro Vaartha
www.metrovaartha.com