ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം; സ്റ്റോർ ഉടമയുടെ മകൻ പിടിയിൽ

എംഡിഎംഎ യുമായി പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാർഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്
mdma trade under the pharmacy nedumangad
ഷാനാസ്
Updated on

നെടുമങ്ങാട്: ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം. സ്റ്റോർ ഉടമയുടെ മകനായ നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്.

പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി.

എംഡിഎംഎ യുമായി പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാർഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com