തിരുവനന്തപുരം: ഓൾ ഇന്ത്യ മുംബൈ അസോസിയേഷന്‍റെ ( അമ്മ) രാജ്യത്തെ മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള പ്രഥമ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡിന് (25,00രൂപ) പരിസ്ഥിതി പ്രവർത്തക മേധാ പട്കർ അർഹയായി.
ഒക്‌റ്റോബർ രണ്ടിനു മുംബൈയിലെ ഡോബ്‌ലി ഈസ്റ്റ് പട്ടീദാർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്നു അസോസിയേഷൻ ചെയർമാനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്, യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവർ അറിയിച്ചു.