സന ഇർഷാദ് മട്ടുവിന് മീഡിയ അക്കാദമി ഫോട്ടൊഗ്രഫി പുരസ്കാരം

പുലിറ്റ്സർ സമ്മാനം നേടിയ 31കാരിയായ സന കശ്മീർ സ്വദേശിയാണ്
സന ഇർഷാദ് മട്ടുവിന് മീഡിയ അക്കാദമി ഫോട്ടൊഗ്രഫി പുരസ്കാരം
Updated on

തിരുവനന്തപുരം: ഫോട്ടൊ ജേണലിസ്റ്റായ സന ഇർഷാദ് മട്ടുവിന് കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. 2ന് 5 മണിക്ക് എറണാകുളം കാക്കനാട് മീഡിയ അക്കാദമി ക്യാംപസിൽ നടക്കുന്ന കേരള മീഡിയ കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുലിറ്റ്സർ സമ്മാനം നേടിയ 31കാരിയായ സന കശ്മീർ സ്വദേശിയാണ്. തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, ജർമൻ ടിവി ഏഷ്യൻ പ്രൊഡ്യൂസർ പി.എം. നാരായണൻ, സരസ്വതി നാഗരാജൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

വിഖ്യാത ഫോട്ടോഗ്രാഫർ നിക്ക്ഉട്ട്, മൂന്ന് പുലിറ്റ്സർ നേടിയ ബാർബറ ഡേവിഡ്സൺ, രഘുറായ് എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ അവാർഡിന് അർഹരായത്. വാര്‍ത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കറും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com