
മെഡിക്കൽ കോളെജ് അപകടം: അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത്
കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം വീണ് സ്ത്രീ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ബിന്ദുവിന്‍റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്ന് ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതനും പ്രതികരിച്ചു.
മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകർന്നു വീണ് ബിന്ദു മരിച്ചത്.
ബിന്ദുവിന്‍റെ മകന് സ്ഥിരം ജോലി അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ച താത്കാലിക ജോലി വേണ്ടെന്ന് കുടുംബം വ്യക്തമാക്കി.