ഡോക്റ്റർ നിർദേശിച്ച മരുന്നിനു പകരം നൽകിയത് ഡോസ് കൂടിയ മരുന്ന്; കണ്ണൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം
medical shop given another medicine instead of prescribed medicine 8 month old in serious condition

ഡോക്റ്റർ നിർദേശിച്ച മരുന്നിനു പകരം നൽകിയത് ഡോസ് കൂടിയ മരുന്ന്; കണ്ണൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

representative image

Updated on

കണ്ണൂർ: ഡോക്‌റ്റർ എഴുതി നൽകിയ മരുന്നിന് പകരം ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായി പരാതി. കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം. ഡോക്റ്റർ നൽകിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായാണ് പരാതിയിൽ പറയുന്നത്.

പഴയങ്ങാടി സ്വദേശി സമീറിന്‍റെ എട്ട് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മരുന്ന് കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതാ‍യി ഡോക്റ്റർമാർ പറഞ്ഞു. സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരേ കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com