കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മണിപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു

ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്
കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മണിപ്പാലിൽ  വാഹനാപകടത്തിൽ മരിച്ചു
Updated on

കോട്ടയം: ആർപ്പുക്കര സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മണിപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ എം.എസ് വിദ്യാർഥി കോട്ടയം ആർപ്പുക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ.ആർ സൂര്യ നാരായണൻ(26) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. മണിപ്പാൽ മെഡിക്കൽ കോളെജ് റോഡിൽ വച്ച് സൂര്യ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്റ്ററും സി.ഇ.ഒ യുമായ എ.എസ് രാജീവിൻ്റെയും, ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ & സോണൽ മാനേജർ (പൂനെ) ടി.എം മിനിയുടെയും മകനാണ് സൂര്യ നാരായണൻ. സഹോദരൻ: എ.ആർ സുദർശനൻ (എം.ബി.ബി.എസ് വിദ്യാർഥി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി). സൂര്യയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആർപ്പുക്കര ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com