എറണാകുളത്ത് മെഡിക്കൽ വിദ‍്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

ഏഴാം നിലയിൽ നിന്ന് കാൽതെറ്റി വീണതാണെന്നാണ് നിഗമനം
Medical student dies after falling from top of hostel building in Ernakulam
എറണാകുളത്ത് മെഡിക്കൽ വിദ‍്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു
Updated on

കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ‍്യാർഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോളെജിലെ രണ്ടാം വർഷ വിദ‍്യാർഥിനി ഫാത്തിമത് ഷഹാന കെ. ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏഴാം നിലയിൽ നിന്ന് കാൽതെറ്റി വീണതാണെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com