
File image
തിരുവനന്തപുരം: കാലവർഷം കനത്ത സാഹചര്യത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗങ്ങൾ മാറ്റി.
29ന് കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് സെന്‍റർ ഉദ്ഘാടനം, 30ന് നടക്കേണ്ടിയിരുന്ന പ്രൊഫഷണൽ വിദ്യാർഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം, 31ന് കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം എന്നീ പരിപാടികളാണ് മാറ്റിയത്. യോഗങ്ങൾ മറ്റൊരവസരത്തിൽ നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.