ജോലി തേടി അലയുകയാണോ!! കൊച്ചിയിൽ ഇതാ 3,500 ലധികം ഒഴിവുകളുമായി മെഗാ ജോബ് ഫെയർ വരുന്നു; വിശദാംശങ്ങൾ‌

''ഉദ്യോഗ് 23'' എന്ന പേരിലാണ് ഡിസംബർ 23 ന് പരിപാടി നടത്തുന്നത്
Representative Image
Representative Image

കൊച്ചി: ജില്ലാ എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററും നാഷണൽ കരിയർ സർവീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളെജിന്‍റെ പിന്തുണയോടെ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഉദ്യോഗ് 23 എന്ന പേരിലാണ് ഡിസംബർ 23 ന് പരിപാടി നടത്തുന്നത്. 80 ൽ അധികം പ്രമുഖരായ ഉദ്യോഗദായകർ പങ്കെടുക്കുന്ന ജോബ് ഫയറിൽ 3500 ൽ അധികം ഒഴിവുകളാണ് ഉള്ളത്.

എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്‍റ്, ബിടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാർഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളെജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com