മെമ്മറി കാർഡ് വിവാദം; സൈബർ ആക്രമണത്തിനെതിരേ വനിതാ കമ്മിഷനെ സമീപിച്ച് നടി കുക്കു പരമേശ്വരൻ

വനിതാ കമ്മിഷൻ അധ‍്യക്ഷ പി. സതീദേവിക്കാണ് നടി പരാതി നൽകിയിരിക്കുന്നത്
memmory card controversy actress cuckoo parameswaran approached womens commission

കുക്കു പരമേശ്വരൻ

Updated on

തിരുവനന്തപുരം: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ വനിതാ കമ്മിഷനിൽ പരാതി നൽകി നടി കുക്കു പരമേശ്വരൻ. സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് വനിതാ കമ്മിഷൻ അധ‍്യക്ഷ പി. സതീദേവിക്കാണ് നടി പരാതി നൽകിയിരിക്കുന്നത്.

മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. സാമൂഹ‍്യ മാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം നടക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കുക്കു പരമേശ്വരന്‍റെ പരാതിയിൽ പറയുന്നു.

ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖറിന് കുക്കു പരമേശ്വരൻ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വനിതാ കമ്മിഷനെ സമീപിച്ചിരിക്കുന്നത്. അമ്മ തെരഞ്ഞെടുപ്പിലെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയാണ് പരാതിക്കാരി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com