എന്തിനാണ് എല്ലാ കാര‍്യങ്ങൾക്കും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത്, ഞാൻ പുരുഷൻമാർക്കൊപ്പം: നടി പ്രിയങ്ക

ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാൽ അത് തെളിയുന്നത് വരെയുള്ള 6 മാസക്കാലം പുരുഷൻമാർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി പറഞ്ഞു
"I am with men"; Actress Priyanka calls for men's commission
എന്തിനാണ് എല്ലാ കാര‍്യങ്ങൾക്കും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത്, ഞാൻ പുരുഷൻമാർക്കൊപ്പം: നടി പ്രിയങ്ക
Updated on

തിരുവനന്തപുരം: മെൻസ് കമ്മിഷൻ വരികയെന്നത് പുരുഷൻമാരെ സംബന്ധിച്ച് ഭാഗ‍്യമുള്ള കാര‍്യമാണെന്ന് നടി പ്രിയങ്കാ അനൂപ്. പുരുഷൻമാരുടെ ഭാഗത്ത് ന‍്യായമുണ്ട്. എന്തൊക്കെ പറഞ്ഞാലും താൻ പുരുഷൻമാർക്കൊപ്പം ഉണ്ടാകുമെന്നും നടി പറഞ്ഞു. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാൽ അത് തെളിയുന്നത് വരെയുള്ള 6 മാസക്കാലം പുരുഷൻമാർ അനുഭവിക്കുന്ന വേദന ചെറുതല്ല.

സ്ത്രീ ഹോട്ടൽ റൂമിൽ പോവുകയാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം സ്ത്രീകൾ തന്നെ ഏറ്റെടുക്കണം. ഒരു പ്രശ്നം ഉണ്ടായി കഴിഞ്ഞാൽ സ്ത്രീയുടെ മുഖം മറച്ച് വയ്ക്കുകയും പുരുഷൻമാരുടെ മുഖം കാണിക്കുന്നതുമാണ് നിലവിലെ മാധ‍്യമങ്ങളുടെ രീതി.

എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല‍? അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാൻ കഴിയില്ല. സ്ത്രീകളാണെങ്കിൽ പോലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്ന് നടി പറഞ്ഞു.

താൻ പുരുഷൻമാർക്കൊപ്പം നിൽക്കുന്നയാളാണെന്നും പുരുഷൻമാർക്ക് ഒരിക്കലും നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. പുരുഷ കമ്മിഷന്‍റെ കരട് പ്രിയങ്കയ്ക്ക് രാഹുൽ ഈശ്വർ കൈമാറി. എന്തിനാണ് എല്ലാ കാര‍്യങ്ങൾക്കും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്നും നടി വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com