മോശമായി പെരുമാറിയെന്ന് ആരോപണം; മുക്കത്ത് മാനസിക വൈകല‍്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം

നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം
Mentally challenged youth thrashed by mob in Mukkam, accused of misbehaving
മോശമായി പെരുമാറിയെന്ന് ആരോപണം; മുക്കത്ത് മാനസിക വൈകല‍്യമുള്ള യുവാവിന് ആൾക്കൂട്ട മർദനംrepresentative image
Updated on

കോഴിക്കോട്: മോശമായി പെരുമാറിയെന്ന് ആരോപിച്ച് മാനസിക വൈകല‍്യമുള്ള യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി. കോഴിക്കോട് മുക്കത്താണ് സംഭവം. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽകൊണ്ടുപോയി മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദ്ദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ പകർത്തിയത്. അക്രമികളിൽപ്പെട്ട ഒരാളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം.

നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് വിവരം. യുവാവിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കസേരയിലിരുത്തി തല്ലുകയും ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് ച്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. തനിക്ക് മർദനമേറ്റ കാര‍്യം സുഹൃത്തിനോടാണ് യുവാവ് വെളിപ്പെടുത്തിയത്. പൊലീസിൽ പരാതി നൽകാനാണ് തിരുമാനമെന്ന് മർദനത്തിനിരയായ യുവാവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com