സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മേഴ്‌സി കുട്ടന്‍ രാജിവച്ചു

കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴാണു രാജി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മേഴ്‌സി കുട്ടന്‍ രാജിവച്ചു

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മേഴ്‌സി കുട്ടന്‍ രാജിവച്ചു. ഫുട്‌ബോള്‍ താരം യു. ഷറഫലിയാണു പുതിയ പ്രസിഡന്‍റ്. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴാണു രാജി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്.  

മേഴ്‌സി കുട്ടനോടും അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.കായികമന്ത്രി വി. അബ്ദുള്‍ റഹ്മാനുമായുള്ള അഭിപ്രായവ്യത്യാസത്തി ന്‍റെ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രാജിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2019-ലാണ് മേഴ്‌സി കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. 2024 ഏപ്രില്‍ വരെയായിരുന്നു കാലാവധി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com