മെസി തട്ടിപ്പ്; കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി, വി. അബ്ദുറഹിമാനെതിരേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി

കാക്കനാട് ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോർ‌ട്ട് സമർപ്പിച്ചത്
messi controversy v. abdurahiman

ലയണൽ മെസി, വി. അബ്ദുറഹിമാൻ

Updated on: 

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്‍റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കാക്കനാട് ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു. മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി.

അബ്ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായ സി. സത‍്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് യു. ഷറഫലി എന്നിവർക്കെതിരേയും ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇവരെ പ്രത‍്യേക അന്വേഷണ സംഘം ഉടൻ ചോദ‍്യം ചെയ്തേക്കും.