ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തി; സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ

മുഖമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് ഈ കാര‍്യം വെളിപെടുത്തിയത്
Met with RSS General; Agreed ADGP M. R. Ajith Kumar
എം. ആർ. അജിത്കുമാർ
Updated on

തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത് കുമാർ. മുഖമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് ഈ കാര‍്യം വെളിപെടുത്തിയത്. സ്വകാര‍്യ സന്ദർശനമായിരുന്നു എന്നാണ് വിശദീകരണം.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ തൃശൂരിൽ വച്ച് അജിത് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം പ്രതിപ‍ക്ഷ നേതാവ് വി.ഡി. സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. മുഖ‍്യമന്ത്രിയുടെ അറിവോടെയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.

2023 മെയ് 22ന് പാറമേക്കാവ് വിദ‍്യാ മന്ദിർ സ്കൂളിൽ നടത്തിയ ആർഎസ്എസ് ക‍്യാമ്പിനിടെയായിരുന്നു സന്ദർശനം. സ്വകാര‍്യ സന്ദർശനം എന്നാണ് എഡിജിപി വിശദീകരണം നൽകിയത്. പൂരവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തിനിന്നും എഡിജിപി അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്.

Trending

No stories found.

Latest News

No stories found.