സമൂഹമാധ‍്യമത്തിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാരിന്‍റെ നിർദേശത്തെത്തുടർന്ന്; സമ്മതിച്ച് ആഭ‍്യന്തര മന്ത്രി

നിയമസഭാ ചോദ‍്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്
Meta removed social media posts following government directives; Home Minister confirms

രമേശ് ചെന്നിത്തല

Updated on: 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നിർദേശത്തെത്തുടർന്നാണ് സമൂഹമാധ‍്യമത്തിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭാ ചോദ‍്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്.

സേവ‍്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ‍്യത്തിനാണ് മന്ത്രിമാർക്കും മുഖ‍്യമന്ത്രിക്കും എതിരേയുള്ള പോസ്റ്റുകൾ നീക്കിയ കാര‍്യം ആഭ‍്യന്തര മന്ത്രി സമ്മതിച്ചിരിക്കുന്നത്.

എഡിറ്റ് ചെയ്ത വിഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടിയാണിതെന്നാണ് സർക്കാരിന്‍റെ ഔദ‍്യോഗിക വിശദീകരണം. ഇത്തരത്തിൽ 15627 പോസ്റ്റുകൾ നീക്കം ചെയ്തെന്നും 4201 പരാതിയിൽ 3472 എണ്ണത്തിലും നടപടിയെടുത്തുവെന്നും വ‍്യക്തമാക്കി. എന്നാൽ സർക്കാരിന്‍റെ അറിവോടെയല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നായിരുന്നു നേരത്തെ മുഖ‍്യമന്ത്രി പറഞ്ഞിരുന്നത്.