ഗുളികയിൽ ലോഹകഷ്ണം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

മണ്ണാർക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എട്ടു വയസുകാരന് നൽകിയ ഗുളികയിലാണ് ലോഹകഷ്ണം ഉണ്ടായിരുന്നത്
metal fragment inside tablet child rights commission case registered

എട്ടു വ‍യസുകാരന് നൽകിയ ഗുളികയിൽ ലോഹകഷ്ണം കണ്ടെത്തിയ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

Updated on

പാലക്കാട്: എട്ടു വ‍യസുകാരന് നൽകിയ ഗുളികയിൽ ലോഹകഷ്ണം കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.

മണ്ണാർക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എട്ടു വയസുകാരനു നൽകിയ ഗുളികയിലാണ് ലോഹകഷ്ണം ഉണ്ടായിരുന്നത്. മണ്ണാർക്കാട് സ്വദേശി ആസിഫ് മകനു വേണ്ടിയാണ് ഗുളിക വാങ്ങിയത്. ഡോക്‌റ്റർ കുട്ടിക്കു പാതി ഗുളിക കൊടുക്കാൻ നിർദേശിച്ചത് പ്രകാരം ഗുളിക പൊട്ടിച്ചപ്പോഴാണ് ലോഹകഷ്ണം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com