
മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ മെട്രൊ വാർത്ത തിരുവനന്തപുരം ബ്യൂറോ ചീഫ് ശരത് ഉമയനല്ലൂർ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു | മികച്ച ഫോട്ടോഗ്രാഫർ വിഭാഗത്തിൽ മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങുന്നു.
MV
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾക്ക് മെട്രൊ വാർത്ത തിരുവനന്തപുരം ബ്യൂറോ ചീഫ് ശരത് ഉമയനല്ലൂരും ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രനും അർഹരായി.
അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ ശരത് ഉമയനല്ലൂരും മികച്ച ഫോട്ടോഗ്രാഫര്‍ വിഭാഗത്തിൽ ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രനും നിശാഗന്ധിയിൽ നടന്ന സമാപനചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.