ശിശുദിനാഘോഷം; ശിശുക്ഷേമ സമിതി‍യുടെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരം മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രന്

വ്യാഴാഴ്ച മാധ്യമ സാഹിത്യ അവാർഡ് ദാന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ പുരസ്കാരം സമർപ്പിക്കും
KB Jayachandran
KB Jayachandran

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി‍യു​ടെ മി​ക​ച്ച വാ​ർ​ത്താ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം "മെ​ട്രൊ വാ​ർ​ത്ത' ചീ​ഫ് ഫൊ​ട്ടോ​ഗ്രാ​ഫ​ർ കെ.​ബി. ജ​യ​ച​ന്ദ്ര​ന്.

തി​രു​വ​ന​ന്ത​പു​രം പി​ടി​പി ന​ഗ​റി​ന് സ​മീ​പം "കൂ​ട് ' വീ​ട്ടി​ൽ കെ.​ബി ജ​യ​ച​ന്ദ്ര​ൻ കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​ത്തോ​ള​മാ​യി പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫി രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മി​ക​ച്ച ഫൊ​ട്ടോ​ഗ്രാ​ഫ​ർ, സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ അ​നി​ത, മ​ക​ൾ ജാ​ൻ​കി.

ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലെ മി​ക​ച്ച സ​മ​ഗ്ര ക​വ​റേ​ജി​നു​ള​ള പ​ത്ര മാ​ധ്യ​മ പു​ര​സ്ക്കാ​രം ദേ​ശാ​ഭി​മാ​നി​യും കേ​ര​ള കൗ​മു​ദി​യും പ​ങ്കി​ട്ട​പ്പോ​ൾ മി​ക​ച്ച സ​മ​ഗ്ര ക​വ​റേ​ജി​നു​ള​ള ദൃ​ശ്യ​മാ​ധ്യ​മ പു​ര​സ്ക്കാ​രം മ​നോ​ര​മ ന്യൂ​സും കൈ​ര​ളി ന്യൂ​സും പ​ങ്കി​ട്ടു. വാ​ർ​ത്താ ചി​ത്രം വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പു​ര​സ്ക്കാ​ര​ങ്ങ​ൾ മാ​തൃ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​നും ദേ​ശാ​ഭി​മാ​നി ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷി​ബി​ൻ ചെ​റു​ക​ര​യ്ക്കും ല​ഭി​ച്ചു.

പു​ര​സ്ക്കാ​ര​ങ്ങ​ൾ ഇ​ന്നു ന​ട​ക്കു​ന്ന മാ​ധ്യ​മ സാ​ഹി​ത്യ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ​ഗോ​പി അ​റി​യി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com