മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി. അലക്സിന് ഭാരത് സേവക് സമാജ് പുരസ്കാരം

പുരസ്‌കാരം ജൂലൈ 12 വെള്ളിയാഴ്ച തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് സമ്മാനിക്കു
metro vaartha correspondent able c alex bharat sevak samaj award
Able C Alex

തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്‍റെ ദേശീയ പുരസ്കാരത്തിന് മെട്രൊ വാർത്ത ലേഖകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. സൈബർ തട്ടിപ്പ് സംഘങ്ങൾ പെരുകുന്ന വാർത്തയും,അരേക്കാപ്പ് ഉൾപ്പെടെയുള്ള ആദിവാസിമേഖലയിലെ ദുരിത കാഴ്ചകളും,കാലവർഷത്തിൽ പൂയംകുട്ടി, മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങുന്നതുമൂലമുള്ള വനവാസികളുടെ ദുരിതവും,മണ്ണെണ്ണ നിലച്ചതുമൂലമുള്ള മലയോര മേഖലയിലെ പ്രതിസന്ധിയും, വന്യ മൃഗ ആക്രമണങ്ങളും,ആനക്കൊമ്പ് വേട്ടയും,കാട്ടാന ശല്ല്യംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ കണ്ണീർ കഥകളുമെല്ലാം നിരവധി തവണയാണ് ഏബിൾ വാർത്തയാക്കിയത്.

രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ആസൂത്രണ കമ്മീഷന്‍റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം,ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള അംഗം, ഓൾ ഇന്ത്യ മീഡിയ അസോസിയേഷൻ അംഗം, രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.കോതമംഗലം എം. എ. കോളെജ് ലൈബ്രറി അസിസ്റ്റന്‍റുകൂടിയായ ഏബിൾ, മാലിപ്പാറ, ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്‍റ്. സ്റ്റീഫൻസ് ബെസ്‌ അനിയ പബ്ലിക് സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. ഏകമകൾ ഏഞ്ചലിൻ മരിയ ഏബിൾ. ജൂലൈ 12 വെള്ളിയാഴ്ച തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂ ഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് അസ്സി. ഡയറക്ടർ വിനോദ് ടി. പി പറഞ്ഞു.

Trending

No stories found.

Latest News

No stories found.