കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകര്‍ത്തുകയായിരുന്നു.
M.G. Sreekumar fined Rs 25,000 for illegal disposal of waste

എം.ജി. ശ്രീകുമാർ

ഫേസ്ബുക്ക്

Updated on

തിരുവനന്തപുരം: വീട്ടില്‍ നിന്നു കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നു മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകര്‍ത്തുകയായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

ഗായകന്‍റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെങ്കിലും, ആരാണ് ഇതു ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് അറിയാന്‍ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. സംഭവത്തിൽ ഗായകൻ കഴിഞ്ഞ ദിവസം പിഴയും ഒടുക്കി.

നാല് ദിവസം മുൻപാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്തുകൊണ്ട് വിനോദസഞ്ചാരി ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പിന്നാലെ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള സര്‍ക്കാരിന്‍റെ വാട്‌സ് ആപ്പ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നല്‍കി.

തുടർന്ന് ഇത്തരത്തിൽ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്‍റെ നിര്‍ദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച് ആരോപണം സ്ഥിരീകരിക്കുകയും പഞ്ചായത്തിരാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പിഴ നോട്ടിസ് നല്‍കുകയുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com