മൈക്രോ ഫിനാൻസ് കേസ്; വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്

പിന്നാക്ക വികസന കോർപ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻfile
Updated on

തൃശൂർ: മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്. വി.എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് അവസാനിപ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ വിഎസിന് . തൃശൂർ വിജിലൻസ് കോടതി നോട്ടിസ് അയച്ചു.

പിന്നാക്ക വികസന കോർപ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തത്.

എൻഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകൾ വഴി വിതരണം ചെയ്തത് 10 മുതൽ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലൻലസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com