വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

കേസിൽ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിക്കുന്നതിന് പ്രോസ‍്യകൂഷൻ അനുമതി ആവശ‍്യമില്ലെന്നും കോടതി പറഞ്ഞു
Micro finance case Vellappally Natesan updates
വെള്ളാപ്പള്ളി നടേശൻ

file image

Updated on: 

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിക്കുന്നതിന് പ്രോസ‍്യകൂഷൻ അനുമതി ആവശ‍്യമില്ലെന്നും കോടതി വ‍്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ കേസിന്‍റെ അന്വേഷണച്ചുമതലയുള്ള എസ്പി എസ്. ശശിധരന് നിർദേശം നൽകിയിട്ടുണ്ട്.

2016ൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി, ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.