നെയ്യാറ്റിൻകരയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു

റോഡിലൂടെ നടന്നു പോവുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു
middle aged man died of electric shock
ബാബു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബുവാണ് മരിച്ചത്. 68 വയസ്സായിരുന്നു.

റോഡിലൂടെ നടന്നു പോവുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.