ഫോർട്ട് കൊച്ചിയിൽ മധ‍്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ

മൃതദേഹത്തിന് മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് വിവരം
Middle-aged man found dead in car in Fort Kochi

ഫോർട്ട് കൊച്ചിയിൽ മധ‍്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ

file
Updated on

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മധ‍്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ടിന്‍റെ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് വിവരം.

റേഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും രൂക്ഷമായി ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്തെിയത്.

മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല. സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റർ ദിനത്തിൽ റോഡരികിൽ കാർ പാർക്ക് ചെയ്തിരുന്ന റോബർട്ട് പിന്നീട് കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com