അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്

Middle-aged man shot dead in Manjapra, Angamaly

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു

Updated on

അങ്കമാലി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ കൊലപാതകം. മധ്യവയസ്കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി കിലുക്കൻ ജോസ് ആണ് കൊല്ലപ്പെട്ടത്. പോളിയെന്ന ആളാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം പ്രതി തോക്കുമായി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മഞ്ഞപ്ര കൊതായി പാലത്തിന് സമീപം വച്ചായിരുന്നു സംഭവം. പാലത്തിന് സമീപമുള്ള തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ജോസ്. പിന്തുടർന്ന് എത്തിയ പോളി ജോസിനെ വെടിവയ്ക്കുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. മുൻ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് വിവരം. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ച ജോസാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com