
വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ തോട്ടം തൊഴിലാളി മരിച്ചു
വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ തോട്ടം തൊഴിലാളി മരിച്ചു. കാടിടക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളുവാണ് മരിച്ചത്. രാവിലെ 11.30 ന് ജോലിക്കിടെയാണ് വെള്ളുവിനെ തേനീച്ച ആക്രമിച്ചത്.
മരത്തിൽ കയറിയ സമയത്ത് തേനീച്ചക്കൂട് ഇളകി വീഴുകയായിരുന്നു. വെള്ളുവിന്‍റെ തലയ്ക്കും ശരീരമാകെയും തേനീച്ചയുടെ കടിയേറ്റു. ഉടൻ തന്നെ മാനന്തവാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.