മിഥുന്‍റെ മരണം; ഓവർസിയർക്ക് സസ്പെൻഷൻ

തേവലക്കര സെക്ഷനിലെ ഓവർസിയറായ എസ്. ബിജുവിനെയാണ് സസ്പെൻഡ് ചെയ്തത്
midhun death case updates

മിഥുൻ

Updated on

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായിരുന്ന മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒടുവിൽ നടപടി സ്വീകരിച്ച് കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറായ എസ്. ബിജുവിനെ സസ്പെൻഡ് ചെയ്തു.

കൊല്ലം ഇലക്‌ട്രിക്കൽ‌ സർക്കിൾ ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്‍റെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഒൻപത് വർഷത്തോളമായി മാറ്റാതെ കിടന്ന വൈദ‍്യുതി ലൈനിനു താഴെയായി ഷെഡ് പണിതത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ക്ലാസ് മുറിയോട് ചേർന്നു കിടന്ന കെട്ടിടത്തിലെ തകര ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ പോയതായിരുന്നു മിഥുൻ. ഇതിനിടെയാണ് വൈദ‍്യുതി ലൈനിൽ നിന്നു ഷോക്കേറ്റത്. സംഭവത്തിനു പിന്നാലെ സ്കൂളിലെ പ്രധാന അധ‍്യാപികയ്ക്കെതിരേയും സ്കൂൾ മാനേജ്മെന്‍റിനെതിരേയും നടപടി സ്വീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com