കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കെട്ടിടത്തിൽ തീ പിടുത്തം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നൂറുൽ ഹുസൈൻ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. മുമ്പ് തീ പിടുത്തം ഉണ്ടായ അതേ കെട്ടിടത്തിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കെട്ടിടത്തിൽ തീ പിടുത്തം ഉണ്ടായത്.

3-ാം വാർഡിന് പിന്നിലായി സർജിക്കൽ ബ്ളോക്കിനായി നിർമിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് നൂറുൽ ഹുസൈനെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അൽപസമയത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com