തിരുവനന്തപുരത്ത് ഇതര സംസ്ഥാനത്തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്
migrant worker dies of snake bite in kovalam

തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം

Updated on

കോവളം: തിരുവനന്തപുരത്ത് ഇതര സംസ്ഥാനത്തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ് (35) ആണ് മരിച്ചത്. കോവളം ജംഗ്ഷന് സമീപത്തെ വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com