
പത്തനംതിട്ട: പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഒരേ ക്യാംപിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളികളാണിവർ.
കുത്തേറ്റ ഗിത്തുവിനെയും പരിക്കേറ്റവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞയറാഴ്ച്ചകളിൽ വഴക്ക് സ്ഥിരമാണെന്ന് പ്രദേശ വാസികൾ പറഞ്ഞു. കല്ലും കട്ടയുമുപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.