പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും

ഉത്പാദനം വർധിപ്പിക്കാൻ ജീനോമിക് ലാബ് സജ്ജമാക്കിയി‌ട്ടുണ്ട്.
Milk production will reach 3.38 million tonnes

ജെ. ചിഞ്ചുറാണി

Updated on

തിരുവനന്തപുരം: സംസ്ഥാനത്തു പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു. ഇതിന് ആകെ പാലുത്‌പാദനം 33.8 ലക്ഷം ടണ്ണും ഒരു പശുവിൽ നിന്ന്‌ പ്രതിദിന പാലുത്‌പാദനം 13.5 ലിറ്ററും ആക്കേണ്ടതുണ്ട്‌.

ഉത്പാദനം വർധിപ്പിക്കാൻ ജീനോമിക് ലാബ് സജ്ജമാക്കിയി‌ട്ടുണ്ട്. ലാബിൽ കന്നുകാലികളുടെ ജനിതക ഘടന കണ്ടുപിടിക്കും. പാൽ ഉത്പാദന വിവരങ്ങളുമായി താരതമ്യം ചെയ്ത്, ഉത്പാദനവും ജനിതക ഘടനയും തമ്മിലുള്ള ബന്ധവും സ്ഥാപിച്ചെടുക്കും. മോശമായ ജനിതക ഘടനയുള്ള കാളക്കുട്ടികളെ അങ്ങനെ പ്രജനനത്തിൽ നിന്ന് ഒഴിവാക്കാനാകും.

ജീനോമിക് ലാബിൽ കന്നുകാലികളുടെ ജനതിക രോഗങ്ങൾ നിർണയിക്കാനുള്ള സൗകര്യമുണ്ടെന്നും പാലിന്‍റെ ആഭ്യന്തര ഉപയോഗം കണക്കിലെടുത്ത്‌ പശുക്കളുടെ ഉത്‌പാദന ക്ഷമത കൂട്ടുന്നതിനായി പരമ്പരാഗത സന്തതി പരിശോധനാ രീതികൾക്കു പുറമേ ഡിഎൻഎ പരിശോധന കൂടി സംയോജിപ്പിക്കേണ്ടതുണ്ടെ‌ന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com