സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

പാലിന്‍റെ വില വർധിപ്പിക്കേണ്ടെന്ന നിലപാട് മിൽമയ്ക്കില്ലെന്നും ചെയർമാൻ കെ.എസ്. മണി പറഞ്ഞു
milma did not increase the price of milk in the state

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കില്ലെന്ന് ചെയർമാൻ കെ.എസ്. മണി. ജിഎസ്ടി നിരക്ക് കേന്ദ്ര സർക്കാർ കുറയ്ക്കുന്ന പശ്ചാത്തലത്തിൽ പാലിനു വില വർധിപ്പിച്ചാൽ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് ചെയർമാൻ പറയുന്നത്.

പാലിന്‍റെ വില വർധന 2026 ജനുവരിയോടെ നടപ്പാക്കുന്നതിനുള്ള സാഹചര‍്യം ഒരുക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും പാലിന്‍റെ വില വർധിപ്പിക്കേണ്ടെന്ന നിലപാട് മിൽമയ്ക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.

പാൽ വില വർധനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന രണ്ടാം ഘട്ട മിൽമ ബോർഡ് യോഗത്തിലാണ് ചെയർമാൻ ഇക്കാര‍്യങ്ങൾ വ‍്യക്തമാക്കിയത്. മിൽമ പാൽ വില വർധിപ്പിക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ ചെയർമാൻ ഇക്കാര‍്യത്തിൽ വ‍്യക്തത വരുത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com