ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ മിൽമയുടെ ട്രേഡ് യൂണിയനുകൾ സംയുക്ത സമരത്തിലേക്ക്

മിൽമ മാനേജ്മെന്‍റിന് ഇക്കാര്യം ആവശ്യപ്പെട്ട് നേട്ടീസ് സമർപ്പിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഡയറക്‌ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്
milma employees announces strike from june 24th midnight
Milma milk
Updated on

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. മിൽമയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്‍റിന് ഇക്കാര്യം ആവശ്യപ്പെട്ട് നേട്ടീസ് സമർപ്പിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഡയറക്‌ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com