പാൽ വില വർധന ഉടനെയില്ല: മിൽമ

വില വർധന പഠിക്കുന്നതിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കും.
Milma price hike not imminent

പാൽ വില വർധന ഉടനെയില്ല: മിൽമ

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ലെന്ന തീരുമനമറിയിച്ച് മിൽമ. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക എന്ന് മിൽമ ചെയർമാൻ അറിയിച്ചു.

വില വർധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കും. വില വർധനയുടെ ഭവിഷ്യത്തും കൂടി പരിഗണിക്കേണ്ടത് ഉണ്ട്. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കും. എത്ര കൂട്ടണം എന്നതടക്കം പഠിച്ച ശേഷം ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഉചിതമായ വർധന. അടുത്ത ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാവുമെന്നും മിൽമ ചെയർമാൻ കെഎസ് മണി അറിയിച്ചു.

അതസമയം, അടുത്ത മാസവും കാലിത്തീറ്റ സബ്സിഡി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com