തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

പരുക്കേറ്റവരെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു
Mini bus and car collide in Theni; Three Malayalis died, several injured
തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്
Updated on

ചെന്നൈ: തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ. കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ തുടങ്ങിയവരാണ് മരിച്ചത്. ഷാജി പി.ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്.

അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്കും പരുക്കേറ്റു. ഇവരെ തേനി മെഡിക്കൾ കോളെജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ് മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത് 3 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com