മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി വിസിയുടെ ഉത്തരവ്

ജോയിന്‍റ് രജിസ്ട്രാർ പി. ഹരികുമാറിന്‍റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്
Mini Kappan takes charge as Registrar of Kerala University

മിനി കാപ്പൻ |സിസ തോമസ്

Updated on

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി സിൻഡിക്കേറ്റ് പേര് തുടരുന്നതിനിടെ പുതിയ രജിസ്ട്രാറെ നിയമിച്ച് വിസിയുടെ ഉത്തരവ്. ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകിയാണ് താത്ക്കാലിക വിസി സിസ തോമസ് ഉത്തരവിറക്കിയത്. മുൻപ് ചുമതല നൽകിയെങ്കിലും ഉത്തരവിറക്കിയിരുന്നില്ല. ജോയിന്‍റ് രജിസ്ട്രാർ പി. ഹരികുമാറിന്‍റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്.

സർവകലാശാലയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഉത്തരവ് ഇറക്കാത്തനിനാൽ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മിനി കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ രജിസ്ട്രാറായി ഡോ. കെ.എസ്‌. അനിൽകുമാർ തുടരുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.

ഒടുവിൽ ഉത്തരവിറക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി എടുക്കാനുള്ള നിർദേശം വിസി മോഹനൻ കുന്നുമ്മൽ നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com