Kerala
'ഇത്തരം കാഴ്ചകൾ കാണാനാണല്ലോ യോഗം'; പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ
ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തെരച്ചിലിൽ പങ്കാളിയായിരുന്നു
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കണാതായവർക്കായുള്ള ജനകീയ തെരച്ചിലിൽ പങ്കാളിയായി മന്ത്രി എ.കെ. ശശീന്ദ്രൻ. ഉരുൾപൊട്ടലില് കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി പൊട്ടിക്കരഞ്ഞു.
കുട്ടിയെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും. ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായത്. എന്നും പറഞ്ഞ് കുട്ടിയെ ചോർത്തു പിടിച്ചാണ് മന്ത്രി പൊട്ടിക്കരഞ്ഞത്. ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തെരച്ചിലിൽ പങ്കാളിയായിരുന്നു. കുട്ടിയുടെ മുന്നിൽ വികാര ഭരിതനായി മന്ത്രി കൈകൂപ്പി നിന്നു.