

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികാരോപണം നിലനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎൽഎയും. വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്.
പാലക്കാട് ജില്ലയിൽ നടന്ന പട്ടയമേളയിലാണ് ഇരുവരും രാഹുലിനൊപ്പമെത്തിയത്. നേരത്തെ ബിജെപി പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുലിനൊപ്പം റോഡ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. ഇതു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയും എംഎൽഎയും രാഹുലിനൊപ്പം വേദി പങ്കിട്ടിരിക്കുന്നത്.
