ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന
Minister ashwini vaishnaw said that kerala railway sector

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

file image

Updated on

ന്യൂഡൽഹി: കേരളത്തിലേക്ക് മികച്ച റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മംഗലാപുരം-കാസർഗോഡ്-ഷൊർണൂർ നാലുവരി പാതയാക്കാൻ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അങ്കമാലി – ശബരിമല റെയിൽപാതയ്ക്കാവും മുൻഗണന. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം – കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാത വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത്‌ ട്രെയിൻ കിട്ടില്ല എന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും എന്നാൽ രണ്ട് വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും കേരളത്തിനെ വലിയ ഐടി ഹബ്ബ് ആകുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com