നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിൻമാറിയിട്ടില്ല: മന്ത്രി ജി.ആർ. അനിൽ

സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്
G.R. Anil
G.R. Anil

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിൻമാറിയിട്ടില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. സൗകര്യമുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങളെ കൂട്ടി പ്രശ്ന പരിഹാരത്തിന് അടിയന്തര പരിഹാരം കാണുമെന്നും കർഷകർക്കും എത്രയും വേഗം പണം നൽകാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ വിഷയത്തിൽ നയപരമായ തീരുമാനം ഉൾക്കൊള്ളേണ്ടിയിരിക്കുന്നെന്നും പറഞ്ഞ മന്ത്രി വിശദാംശങ്ങൾ സപ്ലൈകോ കത്ത് മുഖേന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

താത്കാലിക ജീവനക്കാർക്ക് ടാർജറ്റ് നൽകുന്നതിൽ തെറ്റില്ലെന്നും സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് ക്രമീകരണങ്ങളുണ്ടാകും എന്നും ജി.ആർ. അനിൽ പറഞ്ഞു.

അതേ സമയം താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ടാർജറ്റ് പൂർത്തിയാക്കണമെന്ന വകുപ്പിന്‍റെ തീരുമാനത്തോടുള്ള പന്ന്യൻ രവീന്ദ്രന്‍റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ആവശ്യമുള്ളവർക്ക് അദ്ദേഹത്തോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com