ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്നും തന്‍റെ നിയോജക മണ്ഡലമായ ചിറ്റൂരില്‍ അനുയോജ്യനായ സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
Minister K Krishnankutty says he will not contest elections again

കെ. കൃഷ്ണൻകുട്ടി

Updated on

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കില്ലെന്ന് വ്യക്തമാക്കി ജെഡിഎസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി. പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്നും തന്‍റെ നിയോജക മണ്ഡലമായ ചിറ്റൂരില്‍ അനുയോജ്യനായ സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ല. ​ആരെ മത്സരിപ്പിച്ചാലും ഇടതുപക്ഷ മുന്നണി ചിറ്റൂരില്‍ വിജയിക്കും. വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നത് പാളിയത് തെരഞ്ഞെടുപ്പിൽ തിരച്ചടിയായി. ജനങ്ങള്‍ ചര്‍ച്ച ചെയ്തത് സ്വര്‍ണക്കൊള്ള അല്ല. വികസനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞില്ല.

മുഖ്യമന്ത്രിക്കെതിരായ സിപിഐ വിമര്‍ശനത്തിലും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ചര്‍ച്ചകള്‍ നടത്തേണ്ടത് മുന്നണിക്കുള്ളിലാണെന്നും ജനതാദളിന്‍റെ അഭിപ്രായമെല്ലാം മുന്നണിയില്‍ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com