
കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ‍്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.
അതേസമയം വൈദ‍്യുതി വാങ്ങാനുള്ള കരാർ തുടരുമെന്നും നിലവിലെ സാഹചര‍്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവുമെന്നും റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ‍്യുതി കമ്പനികൾക്ക് നൽകാനുള്ള തുക ഉടൻ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നും നിരക്ക് വർധിപ്പിക്കാതെ തന്നെ അത് കൊടുത്ത് തീർക്കാനാകുമെന്നും മന്ത്രി പറഞ്ഞു.