രോഗനിർണയത്തിന് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും; ആരോഗ്യമന്ത്രി കെ. മുരളീധരന്‍

പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും
minister k muraleedharan announces the hridayaragam project
കെ. മുരളീധരന്‍
Updated on: 

തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാനഘട്ടത്തില്‍ മാത്രമല്ല, ദീര്‍ഘകാല രോഗങ്ങള്‍ കണ്ടെത്തുന്ന ഘട്ടം മുതല്‍ പാലിയേറ്റീവ് പരിചരണം നല്‍കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. സത്യന്‍ സ്മാരക ഹാളില്‍ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാല്‍ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും.

പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവന്‍ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ . മുരളീധരന്‍ പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നത് ഏറെ അഭിമാനകരമാണ്.

ജനകീയ ആരോഗ്യ പ്രവര്‍ത്തനമായി പാലിയേറ്റീവ് പരിചരണത്തെ വികസിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരളത്തിന്‍റെ നേട്ടം. ശാരീരിക വിഷമതകള്‍ കുറക്കുന്നതോടൊപ്പം രോഗിക്ക് മാനസിക, സാമൂഹിക പിന്തുണ കൂടി നല്‍കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് കഴിയുന്നെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com