പകർച്ചവ‍്യാധികൾ നിയന്ത്രിക്കാൻ ഹൈപവർ കമ്മിറ്റി; പ്രതിരോധ നടപടികളുമായി സർക്കാർ

പകർച്ചവ‍്യാധികൾ വർധിക്കുന്നത് ആരുടെയും തെറ്റല്ലെന്നും മന്ത്രി പറഞ്ഞു
Minister K. Muraleedharan said that high power committee consisting of health experts has been formed

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ‍്യാധികൾ വർധിച്ചു വരുന്ന സാഹചര‍്യത്തിൽ പ്രതിരോധ നടപടികളുമായി സർക്കാർ. ആരോഗ‍്യ വിദഗ്ധർ അടങ്ങുന്ന ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ‍്യമന്ത്രി കെ. മുരളീധരൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

പകർച്ചവ‍്യാധികൾ വർധിക്കുന്നത് ആരുടെയും തെറ്റല്ലെന്നു പറഞ്ഞ മന്ത്രി പരിശോധന വിപുലമാക്കിയിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. ഡോ. എസ്.എസ്. ലാൽ ആണ് ഹൈപവർ കമ്മിറ്റിയുടെ ചെയർമാൻ. മരുന്നിന്‍റെ ലഭ‍്യത, സംഭരണം എന്നിവ ഉറപ്പാക്കാൻ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com