മണ്ഡലകാലത്ത് 22,761 തീർഥാടകർക്ക് ചികിത്സ ലഭ‍്യമാക്കിയെന്ന് ആരോഗ‍്യ മന്ത്രി കെ. മുരളീധരൻ

ഹൃദയാഘാതം നേരിട്ട 16 പേരുടെ ജീവൻ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷിക്കാനായെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു
Minister K. Muralidharan 22,761 pilgrims received medical treatment sabarimala pilgrims

കെ. മുരളീധരൻ

Updated on: 

സന്നിധാനം: മണ്ഡലകാലത്ത് 22,761 തീർഥാടകർക്ക് വിവിധ കേന്ദ്രങ്ങളിലൂടെ ചികിത്സ ലഭ‍്യമാക്കിയെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഹൃദയാഘാതം നേരിട്ട 16 പേരുടെ ജീവൻ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷിക്കാനായെന്നും അപസ്മാരം ബാധിച്ച 22 പേർക്കും ആരോഗ്യപ്രവർത്തകർ തുണയായെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

എമർജൻസി മെഡിക്കൽ സെന്‍ററുകളിലെത്തിയ 7,669 കേസുകൾക്ക് പരിഹാരം കണ്ടുവെന്നും വിദഗ്ധ ചികിത്സ ആവശ‍്യമായവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്നും അദ്ദേഹം വ‍്യക്തമാക്കി.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മണ്ഡലകാലം ഒരാഴ്ച പൂർത്തിയാകുകയാണ്. സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായാണ് ഈ വർഷം മുന്നൊരുക്കങ്ങൾ നടത്തിയത്.

മറ്റ് അടിസ്ഥാന സൗകര്യങ്ങളെന്ന പോലെ ഭക്തരുടെ ആരോഗ്യത്തിനും പ്രത്യേക കരുതലാണ് സർക്കാർ നൽകുന്നത്. ശരണപാതകളിൽ ഉടനീളം വൈദ്യസഹായവുമായി ആരോഗ്യപ്രവർത്തകർ സദാസജ്ജമാണ്.

ഈ മണ്ഡലകാലത്ത് 22,761 തീർത്ഥാടകർക്ക് ആരോഗ്യവകുപ്പിന്‍റെ വിവിധ കേന്ദ്രങ്ങളിലൂടെ ചികിത്സ ലഭ്യമാക്കി. (24-11-2026 രാവിലെ വരെയുള്ള കണക്കാണിത്) ഹൃദയാഘാതം നേരിട്ട 16 പേരുടെ ജീവൻ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷിക്കാനായി. അപസ്മാരം ബാധിച്ച 22 പേർക്കും ആരോഗ്യപ്രവർത്തകർ തുണയായി. എമർജൻസി മെഡിക്കൽ സെന്‍ററുകളിൽ എത്തിയ 7,669 അടിയന്തര കേസുകൾക്ക് പരിഹാരം കണ്ടു. വിദഗ്ധ ചികിത്സ ആവശ്യമായ 183 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

പമ്പ മുതൽ സന്നിധാനം വരെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഒപ്പമുണ്ട്. ഓരോ ഭക്തനും സുരക്ഷിതമായി അയ്യപ്പദർശനം നടത്തി മടങ്ങുന്നതുവരെ ആരോഗ്യവകുപ്പിന്‍റെ കരുതലും സേവനവും ഉറപ്പാക്കും.