ജാതി സെൻസസ്: സുപ്രീംകോടതി വിധിക്കു പിന്നാലെ തുടർനടപടിയെന്ന് രാധാകൃഷ്ണൻ

സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീം ലീഗിലെ ഡോ.എം.കെ മുനീറാണ് ആവശ്യമുന്നയിച്ചത്
K Radhakrishnan
K Radhakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാധകൃഷ്ണൻ. ജാതി സെൻസസുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണെന്നും അതിൽ വിധി വന്നതിനു ശേഷമേ തുടർ നടപടിയെന്നും മന്ത്രി പറഞ്ഞു.

2011 ലെ സാമൂഹ്യ,സാമ്പത്തിക ജാതി സെൻസസിലൂടെ ശേഖരിച്ച വിവരങ്ങൾ പിന്നോക്ക വിഭാഗ വികസന വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങൾ വിശ്വാസയോഗ്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുകയോ, ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീം ലീഗിലെ ഡോ.എം.കെ മുനീറാണ് ആവശ്യമുന്നയിച്ചത്. ശ്രദ്ധക്ഷണിക്കലിലൂടെയാണ് വിഷയം മുന്നോട്ടുവെച്ചത്. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കേണ്ടെന്നും എംകെ മുനീർ അഭിപ്രായപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com