പൂരം കലക്കാൻ നേതൃത്വം നൽകിയത് ആർഎസ്എസ്, ബോധപൂർവമായ ഗൂഢാലോചന: കെ. രാജൻ

ഇതിന് പിന്നിൽ അണിനിരന്ന ആളുകൾ ആരൊക്കെയാണെന്ന് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
k rajan reaction on thrissur pooram issue
കെ. രാജൻ
Updated on

തിരുവനന്തപുരം: തൃശൂർ പൂരം കലക്കാൻ നേതൃത്വം നൽകിയത് ആർഎസ്എസ് ആണെന്ന് റവന‍്യൂ മന്ത്രി കെ. രാജൻ. പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ അണിനിരന്ന ആളുകൾ ആരൊക്കെയാണെന്ന് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഗൂഢാലോചന അന്വേഷിക്കാൻ ജുഡീഷ‍്യൽ കമ്മീഷൻ വേണമെന്ന് ആവശ‍്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിലെ ചർച്ചയിലാണ് ഗൂഢാലോചന നടന്ന കാര‍്യം റവന‍്യൂ മന്ത്രി കെ.രാജൻ വ‍്യക്തമാക്കിയത്.

വെടിക്കെട്ട് രാവിലത്തേക്ക് നീട്ടി വെച്ചതും എഴുന്നള്ളിപ്പ് വൈകിയതും ഉൾപ്പടെ ക്ഷേത്ര ആചാരങ്ങളിൽ ഗുരുതരമായ ലംഘനം നടന്നതായി മന്ത്രി പറഞ്ഞു. പൂരം കലക്കിയത് ആർഎസ്എസ് ആണ്.

എന്നാൽ പൂരം കലക്കിയതുമായി ബന്ധപ്പെട്ട ആരോപണവിധേയരിൽ എഡിജിപിയുമുണ്ട്. ബോധപൂർവമായ ഗൂഢാലോചനയുണ്ടായെന്നും ഇതിന് നേതൃത്വം നൽകിയ ആളുടെ പേര് പറയുമ്പോൾ പ്രതിപക്ഷം ഒളിച്ചുംപിടിച്ചും മുഖ‍്യമന്ത്രിയുടെ നേരേ തിരിയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com