മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് നൽകുന്ന സഹായം തുടരും; മാധ‍്യമ വാർത്തകൾ തെറ്റെന്ന് മന്ത്രി കെ. രാജൻ

മൂന്നു മാസം കൂടി ധനസഹായം നീട്ടാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മന്ത്രി വ‍്യക്തമാക്കി
Assistance to Mundakai-Churalmala victims will continue; Minister K. Rajan says media reports are false
കെ. രാജൻ
Updated on

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരുമെന്ന് റവന‍്യൂ മന്ത്രി കെ. രാജൻ. ഡിസംബർ മാസത്തോടെ ദുരിത ബാധിതർക്ക് ധനസഹായം നൽകുന്നത് അവസാനിച്ചെന്ന മാധ‍്യമ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം മൂന്നു മാസം കൂടി ധനസഹായം നീട്ടാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു.

വാടക വീട്ടിൽ നിന്നും ദുരന്തബാധിതർ താമസം മാറുന്നതു വരെ വാടക സംസ്ഥാന സർക്കാർ നൽകുമെന്നും മന്ത്രി വ‍്യക്തമാക്കി. ബോധപൂർവം ചില കാര‍്യങ്ങൾ മറച്ചുവച്ച് സർക്കാരിനെതിരേ കുപ്രചരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും കോൺഗ്രസിന് കൂട്ട് പിടിക്കുന്നവരാണ് ഇതിനു പിന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com